Quantcast

കെട്ടിടങ്ങളുടെ ഫയർ അലാറം അഗ്നിശമന സേനയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുമായി കുവൈത്ത്

സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ഇതുവഴി സമൂഹ സുരക്ഷ വർദ്ധിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്

MediaOne Logo

Web Desk

  • Published:

    22 Jun 2024 12:43 PM GMT

Kuwait with project to connect building fire system with fire force to enable emergency intervention
X

കുവൈത്ത് സിറ്റി: അപകടം പോലെയുള്ള അടിയന്തിര സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള ഇടപെടൽ സാധ്യമാക്കാൻ കെട്ടിടങ്ങളുടെ ഫയർ അലാറം ജനറൽ ഫയർ ഫോഴ്‌സുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയുമായി കുവൈത്ത്. ഇതിനായി ജനറൽ ഫയർ ഫോഴ്‌സ് ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് സാങ്കേതിക സംഘത്തെ നിയോഗിച്ചു.

സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ഇതുവഴി സമൂഹ സുരക്ഷ വർദ്ധിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പബ്ലിക് റിലേഷൻ അൻഡ് മീഡിയ ഡിപ്പാർട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഖാരിബ് പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ ഘട്ടങ്ങളെക്കുറിച്ചും സാങ്കേതിക ആവശ്യതകളെക്കുറിച്ചും വ്യക്തമായ ധാരണതരുന്നതായിരിക്കും സാങ്കേതിക ടീമിന്റെ പഠനം. പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തുടനീളം അഗ്നശമന അടിയന്തിര സേവനങ്ങൾ വേഗത്തിലാക്കാനും മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story