Quantcast

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ 'ടുഗതർ 4' പദ്ധതിയുമായി കുവൈത്ത്

രാജ്യത്തെ എല്ലാ പ്രവാസി തൊഴിലാളികളുടെയും അവകാശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് പദ്ധതി വഴി ഉറപ്പുവരുത്തും

MediaOne Logo

Web Desk

  • Published:

    16 July 2024 1:20 PM GMT

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ടുഗതർ 4 പദ്ധതിയുമായി കുവൈത്ത്
X

കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ദേശീയ പദ്ധതിക്ക് തുടക്കമിട്ടു. 'ടുഗതർ-4' എന്ന പേരിലുള്ള പദ്ധതി കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. രാജ്യത്തെ എല്ലാ പ്രവാസി തൊഴിലാളികളുടെയും അവകാശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് പദ്ധതി വഴി ഉറപ്പുവരുത്തും.

ഇതിനുള്ള നടപടിക്രമങ്ങൾ അവലോകനം ചെയ്യാൻ ശ്രമിച്ചുവരുന്നതായി മാൻപവർ അതോറിറ്റി ലേബർ പ്രൊട്ടക്ഷൻ സെക്ടർ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ഫഹദ് അൽ മുറാദ് അറിയിച്ചു. റിക്രൂട്ട്മെന്റ് ഘട്ടം മുതൽ തൊഴിലാളികൾ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നത് വരെയുള്ള തൊഴിൽ നടപടികളുടെ എല്ലാ വശങ്ങളും വിലയിരുത്താൻ അതോറിറ്റി പ്രവർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുമായും പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനായി സ്ഥിരം സമിതി രൂപീകരണവും 'ടുഗതർ-4' വഴി ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹികവും മാനസികവും നിയമപരവുമായ പിന്തുണയും ആറ് വ്യത്യസ്ത ഭാഷകളിൽ ഹോട്ട്ലൈൻ വഴി കൺസൽട്ടേഷനുകളും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതാണ് 'ടുഗതർ-4' എന്ന് കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഖാലിദ് അൽ ഹുമൈദി പറഞ്ഞു.

TAGS :

Next Story