കിന്‍ഡര്‍ ബ്രാന്‍ഡ് ഭക്ഷ്യ ഉല്‍പന്നങ്ങളും ചോക്ലേറ്റുകളും കുവൈത്ത് വിപണിയില്‍നിന്നും പിന്‍വലിക്കുന്നു
ബെല്‍ജിയം നിര്‍മിത കിന്‍ഡര്‍ ബ്രാന്‍ഡ് ഭക്ഷ്യ ഉല്‍പന്നങ്ങളും ചോക്ലേറ്റുകളും കുവൈത്ത് വിപണിയില്‍നിന്നും പിന്‍വലിക്കാന്‍ അധികാരികള്‍ നിര്‍ദേശം നല്‍കി. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ചില കിന്‍ഡര്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളുടേയും ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് ഓഫ് ഫുഡ് സേഫ്റ്റി ഒഫീഷ്യല്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ എന്ന നിലയിയാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ യു.എ.ഇയിലും സൗദിയിലുമുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലേറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Next Story
Adjust Story Font
16