Quantcast

കുവൈത്തിൽ തൊഴില്‍ പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ നീക്കം

സ്വകാര്യമേഖലയിലെ സ്വദേശി അനുപാതം വർധിപ്പിക്കുന്നതും സർക്കാരിന്‍റെ പരിഗണനയിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-10-05 17:39:37.0

Published:

5 Oct 2021 5:37 PM GMT

കുവൈത്തിൽ തൊഴില്‍ പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ നീക്കം
X

കുവൈത്തിൽ അടുത്ത വർഷം മുതൽ വർക്ക്പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ നീക്കം. വിസക്കച്ചവടവും അവിദഗ്ധ തൊഴിലാളികളുടെ ആധിക്യവും തടയുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ പെർമിറ്റ് സംവിധാനം പരിഷ്കരിക്കാൻ അധികൃതർ ഒരുങ്ങുന്നത്. മന്ത്രിസഭാ നിർദേശപ്രകാരം തൊഴിൽ പെർമിറ്റ് ഫീസ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ പൊളിച്ചെഴുതുന്നത് സംബന്ധിച്ച് മാൻപവർ അതോറിറ്റി പഠനം നടത്തും.

2022 അവസാന പാദത്തിലാണ് നിർദേശം നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ഓരോ തൊഴിൽ മേഖലയിലും സ്വദേശികൾക്കും വിദേശികൾക്കും അനുപാതം നിശ്ചയിക്കാനും സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം വർധിപ്പിക്കാനും നീക്കമുണ്ട്.ആദ്യഘട്ടത്തിൽ ഇത് അഞ്ച് ശതമാനമായും ക്രമേണ വർധിപ്പിച്ച് 20 ശതമാനത്തിലെത്തിക്കാനുമാണ് പദ്ധതി . സ്വകാര്യ മേഖലയിൽ ജോലിക്ക് കയറാൻ സ്വദേശികൾ വിമുഖത കാണിക്കുന്ന അവസ്ഥയിൽ സാധ്യത പഠനം പൂർത്തിയാക്കിയ ശേഷം മാത്രമേ തീരുമാനം നടപ്പാക്കൂ . ശമ്പളത്തിന് പുറമെ സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിട്ടും സ്വദേശികൾ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കാൻ താല്പര്യം കാണിക്കുന്നില്ല എന്നതാണ് നിലവിലെ സാഹചര്യം

TAGS :

Next Story