Quantcast

കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് കുവൈത്ത് മലയാളികള്‍

കല കുവൈറ്റിന്റെ നേതൃത്വത്തിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന അനുശോചന യോഗത്തില്‍ നൂറുക്കണക്കിന് ആളുകളാണ് പങ്കെടുത്തത്

MediaOne Logo

Web Desk

  • Published:

    5 Oct 2022 6:06 PM GMT

കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് കുവൈത്ത് മലയാളികള്‍
X

കുവൈത്ത് സിറ്റി: സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് കുവൈത്ത് മലയാളികള്‍. കല കുവൈറ്റിന്റെ നേതൃത്വത്തിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന അനുശോചന യോഗത്തില്‍ നൂറുക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. യോഗത്തില്‍ കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് അധ്യക്ഷത വഹിച്ചു. ജെ സജി സ്വാഗതവും ജിതിൻ പ്രകാശ് അനുശോചനക്കുറിപ്പും അവതരിപ്പിച്ചു.

വിവിധ സംഘടന നേതാക്കളായ ആർ.നാഗനാഥൻ, കൃഷ്ണൻ കടലുണ്ടി,ഇബ്രഹീം കുന്നിൽ,ഷെരീഫ് പി ടി,പ്രവീൺ,ഷറഫുദ്ദീൻ കണ്ണോത്ത്,സത്താർ കുന്നിൽ,മുനീർ അഹമ്മദ്,രമ അജിത്ത് ,ടിവി ഹിക്ക്മത്ത്, ശൈമേഷ് എന്നിവർ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു സംസാരിച്ചു. സൗമ്യതയും സൗഹൃദവും സൂക്ഷിച്ചുതന്നെ രാഷ്ട്രീയവും, സംഘടനാപരവുമായ നിലപാടുകളിൽ ഉറച്ചുനിന്ന നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്ന പരിപാടിയിൽ പങ്കെടുത്ത്‌ സംസാരിച്ചവർ അനുസ്മരിച്ചു.

TAGS :

Next Story