കുവൈത്തിൽ സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണം ഇരട്ടിയാക്കും
25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താൻ പദ്ധതിയിട്ട് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ.
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണം ഇരട്ടിയാക്കും. 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താൻ പദ്ധതിയിട്ട് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. അൽ സെയാസ്സ വാർത്താ റിപ്പോർട്ട് അനുസരിച്ച്, പൗരന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനായി സ്വകാര്യ കമ്പനികളിൽ പൗരന്മാരുടെ നിരക്ക് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായും സ്വകാര്യ എണ്ണ കമ്പനികളിൽ 30 ശതമാനത്തിൽ നിന്ന് 60 ശതമാനമായും വർധിപ്പിക്കാനാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പദ്ധതിയിടുന്നത്.
നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ ബന്ധപ്പെട്ട കമ്പനിയുടെ ഫയൽ സസ്പെൻഡ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്ത് പിഴയുടെ മൂല്യം നിലവിലുള്ള പിഴയുടെ മൂന്നിരട്ടി വർധിപ്പിച്ച് ഈടാക്കും.ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 അവസാനത്തോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളുടെ ആകെ എണ്ണം 72,591 ആണ്.
Adjust Story Font
16