കുവൈത്തിലെ പൊതുമാപ്പ് ജൂൺ 30 വരെ നീട്ടി
അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: താമസ നിയമങ്ങൾ ലംഘിച്ച് കുവൈത്തിൽ കഴിയുന്ന പ്രവാസികൾക്കുള്ള പൊതുമാപ്പ് കാലാവധി 2024 ജൂൺ 30 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് തീരുമാനം. ബലിപെരുന്നാൾ അവധിക്ക് മുന്നോടിയായി നിരവധി ആളുകൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന സാഹചര്യത്തിലാണ് സമയപരിധി നീട്ടുന്നത്.
പൊതുമാപ്പ് ആദ്യം ജൂൺ 17-ന് അവസാനിക്കുമെന്നാണ് അറിയിച്ചിരുന്നത്. റെസിഡൻസി നിയമം ലംഘിക്കുന്ന പ്രവാസികൾക്ക് കുവൈത്തിൽ തങ്ങളുടെ പദവി നിയമവിധേയമാക്കാനും പിഴയടക്കാതെയോ കരിമ്പട്ടികയിൽ പെടാതെയോ രാജ്യം വിടാനും ഈ ഉത്തരവ് അവസരം നൽകുന്നുണ്ട്.
Next Story
Adjust Story Font
16