ഉന്നത ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കി കുവൈത്ത് വിദേശകാര്യ മന്ത്രി
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് നയതന്ത്ര പ്രതിനിധികൾക്കും പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുടെയും തലവന്മാർക്കും റമദാൻ വിരുന്നൊരുക്കി.
സബാഹ് അൽ അഹമ്മദ് ഗ്രാൻഡ് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മൻസൂർ അൽ ഒതൈബി,വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ,മുതിർന്ന മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ, അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്,കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരുടെ ആശംസകൾ ശൈഖ് സാലിം അറിയിച്ചു.
Next Story
Adjust Story Font
16