Quantcast

ജീവനക്കാരുടെ വാര്‍ഷികാവധി മരവിപ്പിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം

കോവിഡ് കേസുകള്‍ ഉയരുകയും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് നടപടി

MediaOne Logo

Web Desk

  • Published:

    23 Dec 2021 11:50 AM GMT

ജീവനക്കാരുടെ വാര്‍ഷികാവധി മരവിപ്പിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം
X

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുകയും ഒമിക്രോണ്‍ വകഭേദം വീണ്ടും സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മുഴുവന്‍ ജീവനക്കാരുടെയും വാര്‍ഷികാവധി മരവിപ്പിച്ചിരിക്കുകയാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം.

മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റിദ ആണ് പ്രത്യേക വിജ്ഞാപനത്തിലൂടെ മന്ത്രാലയത്തിലെ മുഴുവന്‍ ജീവനക്കാരുടെയും വാര്‍ഷികാവധി മരവിപ്പിച്ചത്. ഡിസംബര്‍ 26 മുതല്‍ ജനുവരി 31 വരെ ആര്‍ക്കും അവധി നല്‍കേണ്ടെന്നാണ് തീരുമാനം. വ്യാഴാഴ്ചയാണ് വിജ്ഞാപനമിറക്കിയത്.

കഴിഞ്ഞ ദിവസം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ 12 കുവൈത്ത് പൗരന്മാരില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിരുന്നു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ കേസുകള്‍ 13 ആയി. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് സ്ഥിരീകരണനിരക്കും കൂടിയിട്ടുണ്ട്. ബുധനാഴ്ച 143 പേര്‍ക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്.

രോഗികള്‍ ഇല്ലാത്തതിനാല്‍ അടച്ചു പൂട്ടിയ തീവ്രപരിചരണ യൂണിറ്റുകളില്‍ ചിലത് വീണ്ടും പ്രവര്‍ത്തനമാ രംഭിച്ചിട്ടുണ്ട്. നിലവില്‍ 769 ആക്റ്റീവ് കേസുകളില്‍ 18 പേര്‍ കോവിഡ് വാര്‍ഡിലും ആറുപേര്‍ ഐസിയുവിലും ചികിത്സയിലാണ്. പുതിയ സാഹചര്യത്തില്‍ വിദേശയാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

TAGS :

Next Story