അറിവിന്റെ പുതുവെളിച്ചം വീശി കുവൈത്തിലെ ജയിലുകൾ; പുതിയ വിദ്യാഭ്യാസ പദ്ധതിയുമായി കുവൈത്ത്
വിദ്യാർഥികൾക്കു ലഭിക്കുന്ന എല്ലാ അക്കാദമിക് സൗകര്യങ്ങളും അന്തേവാസികൾക്കും ലഭിക്കുന്ന രീതിയിലാണു കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്
കുവൈത്ത് സിറ്റി: അറിവിന്റെ പുതുവെളിച്ചം വീശി കുവൈത്തിലെ ജയിലുകളിൽ അന്തേവാസികൾക്കായി പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചു. ആഭ്യന്തര - വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും, ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നത്. ജയിൽ സമുച്ചയത്തിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മറിയം അൽ-അൻസി, ഡോ:ബന്ദർ അൽ നുസാഫി, ബ്രിഗേഡിയർ ജനറൽ ഫഹദ് അൽ-ഉബൈദ് എന്നിവർ പങ്കെടുത്തു.
പഠിതാക്കൾക്ക് ആവശ്യമായ പഠനോപകരണങ്ങളും വിതരണം ചെയ്തു. വിദ്യാർഥികൾക്കു ലഭിക്കുന്ന എല്ലാ അക്കാദമിക് സൗകര്യങ്ങളും അന്തേവാസികൾക്കും ലഭിക്കുന്ന രീതിയിലാണു കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ ബ്യൂറോയും ഹ്യൂമൻ ഡെവലപ്മെന്റ്, നാമ ചാരിറ്റി അസോസിയേഷനും പദ്ധതിയിൽ പങ്കാളികളാകും.
Next Story
Adjust Story Font
16