Quantcast

കുവൈത്തിലെ ഉമ്മുൽ ഹൈമൻ പ്രദേശം മനുഷ്യവാസത്തിന് അനുയോജ്യമല്ല: സുപ്രീം കോടതി

അഹമ്മദി ഗവർണറേറ്റിലെ വ്യാവസായിക മേഖലയാണ് ഉമ്മുൽ ഹൈമൻ

MediaOne Logo

Web Desk

  • Updated:

    2022-07-19 18:20:38.0

Published:

19 July 2022 5:13 PM GMT

കുവൈത്തിലെ ഉമ്മുൽ ഹൈമൻ പ്രദേശം മനുഷ്യവാസത്തിന് അനുയോജ്യമല്ല: സുപ്രീം കോടതി
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ഉമ്മുൽ ഹൈമൻ പ്രദേശം മനുഷ്യവാസത്തിന് അനുയോജ്യമല്ലെന്ന് സുപ്രീം കോടതി. ഫാക്ടറികളാൽ ചുറ്റപ്പെട്ട പ്രദേശത്ത് അന്തരീക്ഷമലിനീകരണം ഉയർന്ന തോതിലാണെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്. പ്രദേശവാസികൾക്ക് മലിനീകണമില്ലാത്ത മറ്റ് സ്ഥലങ്ങളിൽ സർക്കാർ പകരം പാർപ്പിടം നൽകണമെന്നും കോടതി ഉത്തരവിട്ടു.

12 വർഷത്തോളമായി തുടരുന്ന നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് ഉമുൽ ഹൈമനിലെ താമസക്കാർക്ക് അനുകൂലമായി പരമോന്നത കോടതിയുടെ വിധി വന്നത്. പ്രദേശം വാസയോഗ്യമല്ലെന്നു വ്യക്തമാക്കിയ കോടതി വീടുവെക്കുന്നതിനായി ഇവിടെ ഭൂമി അനുവദിച്ച സർക്കാർ നടപടി തെറ്റായിരുന്നു എന്നും താമസക്കാർക്ക് അനുയോജ്യമായ സ്ഥലത്തു പകരം സംവിധാനം ഒരുക്കണമെന്നും നിർദേശിച്ചു. 170 ഓളം ഫാക്ടറികൾ പ്രവർത്തിക്കുന്ന ഉമ്മുൽ ഹൈമൻ പ്രദേശം കൂടുതൽ അളവിൽ അന്തരീക്ഷ മലിനീകരണത്തിന് വിധേയമാണെന്ന് കോടതി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു.

ഉമ്മുൽ ഹൈമൻ പോലെ അന്തരീക്ഷ മലിനീകരണത്തിന് വിധേയമായ പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ക്യാൻസറിന്റെയും ശ്വാസകോശ രോഗങ്ങളുടെയും നിരക്ക് വർദ്ധിക്കുന്നതായുള്ള ആരോഗ്യ സ്രോതസ്സുകളുടെ റിപ്പോർട്ടും കോടതി പരിഗണിച്ചിരുന്നു. അഹമ്മദി ഗവർണറേറ്റിലെ വ്യാവസായിക മേഖലയാണ് ഉമ്മുൽ ഹൈമൻ. വ്യവസായ ശാലകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് വീടുകൾ അനുവദിച്ച നടപടി നേരത്തെ തന്നെ വിവാദമാവുകയും ഉയർന്നതോതിലുള്ള അന്തരീക്ഷ മലിനീകരണം കാരണമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി താമസക്കാർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story