Quantcast

വിടവാങ്ങിയത് ആധുനിക കുവൈത്തിന്‍റെ ശിൽപി; ലോകം ഉറ്റുനോക്കിയ ഭരണാധികാരി

രാജ്യം പുതിയ കാലത്തിന്‍റെ വെല്ലുവിളികൾ ഏറ്റെടുത്തു മുന്നേറിയപ്പോഴെല്ലാം ശക്തമായ പിന്തുണയും പ്രോത്സാഹനവും നൽകിയത് ശൈഖ് നവാഫ് ആയിരുന്നു.

MediaOne Logo

Web Desk

  • Published:

    16 Dec 2023 4:42 PM GMT

Late Amir Sheikh Nawaf al-Ahmad al-Sabah was the architect of modern Kuwait
X

കുവൈത്ത് സിറ്റി: അന്തരിച്ച ശൈഖ് നവാഫ് ഭരണാധികാരിയെന്ന നിലയില്‍ 50 വര്‍ഷത്തിലേറെയായി കുവൈത്തില്‍ നിറഞ്ഞുനിന്ന് രാജ്യ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഭരണാധികാരിയാണ് കണക്കാക്കപ്പെടുന്ന വ്യക്തി. 14 വര്‍ഷത്തിലേറെ കിരീടാവകാശിയായിരുന്ന ഷെയ്ഖ്‌ നവാഫ് രാജ കുടുംബത്തിലെ തന്നെ കാരണവരാണ്.

രാജ്യം പുതിയ കാലത്തിന്‍റെ വെല്ലുവിളികൾ ഏറ്റെടുത്തു മുന്നേറിയപ്പോഴെല്ലാം ശക്തമായ പിന്തുണയും പ്രോത്സാഹനവും നൽകിയത് ശൈഖ് നവാഫ് ആയിരുന്നു. വികസന കാര്യത്തില്‍ രാജ്യത്തെ തന്നെ മികച്ച കേന്ദ്രമായി ഹവല്ലി ഗവർണറേറ്റിനെ മാറ്റുന്നതില്‍ ഷെയ്ഖ്‌ നവാഫ് അഹ്മദ് അൽ ജാബിർ അൽ സബയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.

ആഭ്യന്തര മന്ത്രിയായും പ്രതിരോധ മന്ത്രിയായും രാജ്യത്തിന് ഏറെ സംഭാവന കളർപ്പിച്ച അദ്ദേഹം ഇറാഖ് അധിനിവേശ കാലത്തും അന്നത്തെ ഭരണാധികാരികള്‍ക്കൊപ്പം രാജ്യത്തിന്‍റെ അഭിമാനം സംരക്ഷിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നു. ജി.സി.സിയിലെയും അറബ് മേഖലയിലെയും രാഷ്ട്രങ്ങൾക്കിടയിൽ കുവൈത്തിന്റെ നിർണായക ഇടപെടലുകൾക്കും അദ്ദേഹം നേതൃത്വം നല്‍കി.

ആദരവ് അർഹിക്കുന്ന പക്വതയും എല്ലാവരെയും ചേർത്തുനിർത്താനുള്ള മനസും മിടുക്കുമാണ് കുവൈത്ത് എന്ന കൊച്ചുരാജ്യത്തിന്‍റെ ഭരണാധിപന് വലിയ രാജ്യങ്ങളുടെ അടക്കം ഭരണാധികാരികളേക്കാൾ സ്വീകാര്യതയും സ്നേഹവും ലഭിക്കാൻ കാരണം. ഗൾഫ് മേഖലയും അറബ് രാജ്യങ്ങളും സംഘർഷത്തിന്‍റെ അന്തരീക്ഷത്തിലൂടെ കടന്നുപോയപ്പോളെല്ലാം ലോകം കുവൈത്ത് അമീറിനെ ഉറ്റുനോക്കി.

മേഖലയിലെ പല പ്രശ്നങ്ങളും നേരിട്ടുള്ള സംഘർഷത്തിലേക്കും ബലപ്രയോഗത്തിലേക്കും കടക്കാതിരുന്നതിന് പിന്നിൽ കുവൈത്തിന്‍റെ ഇടപെടൽ കാരണമായിട്ടുണ്ട്. അറബ് രാഷ്ട്രങ്ങളിലെ ആഭ്യന്തര സംഘർഷങ്ങളിലും കുവൈത്തിന്‍റെ മധ്യസ്ഥ ശ്രമവും നയതന്ത്ര ഇടപെടലുകളും പലതവണ കണ്ടു. പക്ഷം ചേരാതെ സ്വതന്ത്രമായും സമാധാനതൽപരനായും നിലകൊണ്ടതിനാൽ എല്ലാ കക്ഷികൾക്കും കുവൈത്ത് അമീർ സ്വീകാര്യനായിരുന്നു.

TAGS :

Next Story