'ലുലു ബാർബിക്യു നൈറ്റ്‌സ്'; കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രൊമോഷൻ ആരംഭിച്ചു
ബാർബിക്യു മൽസരത്തിലെ വിജയികൾക്ക് മികച്ച സമ്മാനങ്ങൾ ലഭിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റിൽ 'ലുലു ബാർബിക്യു നൈറ്റ്‌സ്' പ്രൊമോഷൻ ആരംഭിച്ചു. ഈ മാസം 15 ന് ആരംഭിച്ച പ്രൊമോഷൻ 21 വരെ ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും തുടരും.
പ്രമോഷന്റെ ഭാഗമായി, ലുലു ഹൈപ്പർമാർക്കറ്റിലെ അൽഖുറൈൻ ഔട്ട്‌ലെറ്റിൽ ലൈവ് ബാർബിക്യു മത്സരം നടന്നു. 100ലധികം മത്സരാർത്ഥികൾ പങ്കെടുത്തു. ബാർബിക്യു മൽസരത്തിലെ വിജയികൾക്ക് മികച്ച സമ്മാനങ്ങൾ ലഭിച്ചു. ജനപ്രിയ ഫുഡ് ബ്രാൻഡായ അൽയൂം ആയിരുന്നു മത്സരത്തിന്റെ പ്രധാന സ്പോൺസർ. വിജയികൾക്കും പങ്കെടുക്കുത്തവർക്കും ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉന്നത മാനേജ്‌മെന്റും ക്ഷണിക്കപ്പെട്ട കമ്പനി പ്രതിനിധികളും ചേർന്ന് സമ്മാനങ്ങൾ നൽകി.
പ്രൈം കട്ട് മീറ്റുകൾ, ബാർബിക്യൂ സോസുകൾ, ബാർബിക്യു, ഗ്രില്ലിംഗ് സെറ്റുകൾ, അനുബന്ധ ആക്സസറികൾ എന്നിവ ഉൾപ്പെടെയുള്ള മികച്ച ബാർബിക്യൂ ഉൽപ്പന്നങ്ങൾക്ക് ആകർശകമായ ഓഫറുകളും ഡിസ്കൗണ്ടുകളും പ്രമോഷന്റെ ഭാഗമായുണ്ട്. ജനപ്രിയ അറബ് പാചകക്കാരുടെ പങ്കാളിത്തം പരിപാടിയുടെ മാറ്റ് കൂട്ടി. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, കാർട്ടൂൺ കഥാപാത്രങ്ങൾ, ലൈറ്റ് മാൻ, ദ ടോളസ്റ്റ് മാൻ ഷോകൾ, ലൈവ് മത്സരങ്ങൾ, മറ്റ് വിനോദങ്ങൾ എന്നിവയും ആകർഷകമായി.
Adjust Story Font
16