കുവൈത്ത് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്
മേഖലയിലെ പ്രമുഖ റീട്ടെയ്‌ലറായ ലുലു ഗ്രൂപ്പ്, കുവൈത്ത് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് തുറന്നു.കുവൈത്തിൽ ലുലുവിന്റെ 13-ാമത്തെ ഔട്ട്‍ലറ്റാണിത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എയൂസുഫലി, മറ്റു പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ കുവൈത്ത് രാജകുടുംബാംഗം ശൈഖ് ഹമദ് അൽ ജാബിർ അൽ അഹമ്മദ് അസ്സബാഹ് ഉദ്ഘാടനം ചെയ്തു.
ഉപഭോക്താക്കൾക്ക് തൊട്ടടുത്ത് തന്നെ വിശാലമായ പാർക്കിംഗ് സൗകര്യവും ഉണ്ട്. 25,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോറിൽ ഉപഭോക്താക്കൾക്ക് വിശാലമായ സൗകര്യങ്ങളും, സേവനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പലചരക്ക് സാധനങ്ങൾ, ഭക്ഷ്യേതര വസ്തുക്കൾ,പാലുൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം തുടങ്ങി വിവിധ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്.
ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു റീജണൽ ഡയറക്ടർ കെ.എസ് ശ്രീജിത്ത് എന്നിവരും മറ്റ് മാനേജ്മെന്റ് പ്രതിനിധികളും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.
Adjust Story Font
16