Quantcast

ഗൾഫ് മാധ്യമം കുവൈത്തിൽ സംഘടിപ്പിച്ച എജുകഫേക്ക് പ്രൗഢസമാപനം

രണ്ടു ദിവസമായി അബ്ബാസിയ ആസ്‌പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്‌കൂളിൽ നടന്ന മേളയിൽ വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരുമായി ആയിരങ്ങൾ പങ്കെടുത്തു.

MediaOne Logo

Web Desk

  • Published:

    3 Feb 2024 4:39 PM GMT

Madhyamam edu cafe kuwait
X

കുവൈത്ത് സിറ്റി: വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിലേക്ക് പുതിയ ദിശാബോധവും പഠന മുന്നേറ്റത്തിൽ ആത്മവിശ്വാസവും സമ്മാനിച്ച് ഗൾഫ് മാധ്യമം മെട്രോ മെഡിക്കൽ ഗ്രൂപ്പ് കുവൈത്തിൽ സംഘടിപ്പിച്ച 'എജുകഫേക്ക്' പ്രൗഢസമാപനം. രണ്ടു ദിവസമായി അബ്ബാസിയ ആസ്‌പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്‌കൂളിൽ നടന്ന മേളയിൽ വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരുമായി ആയിരങ്ങൾ പങ്കെടുത്തു.

ജി.സി.സി രാജ്യങ്ങളിലെ മികച്ച വിദ്യാഭ്യാസ-കരിയർ മേളയെന്ന ഖ്യാതി നേടിയ എജുകഫേ യു.എ.ഇ, ഖത്തർ, ഇന്ത്യ എന്നിവിടങ്ങളിലെ വിജയകരമായ തുടർച്ച കുവൈത്തിലും ആവർത്തിച്ചു. ശനിയാഴ്ച രാവിലെ 10 മുതൽ എക്‌സിബിഷൻ സ്റ്റാളുകൾ സജീവമായി. ഇന്ത്യയിലെയും വിദേശത്തെയും യൂണിവേഴ്‌സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ തുടങ്ങി ഉന്നത വിദ്യഭ്യാസ രംഗത്തെ വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളിൽ വിദ്യാർഥികൾക്കു വേണ്ട മാർഗനിർദേശങ്ങൾ ലഭിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ്, അൽ അൻസാരി എക്‌സേഞ്ച് എന്നിവയുടെ സ്റ്റാളുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ഉച്ചയോടെ വിവിധ കളികളിലുടെ വലിയ കാര്യങ്ങൾ അവതരിപ്പിച്ച് രാജ് കലേജ് കുട്ടികളെയും മുതിർന്നവരെയും കയ്യിലെടുത്തു. ബയോഹാക്കർ മെഹ്റൂഫ് സി.എം അവതരിപ്പിച്ച പഠന സാധ്യതകളുമായി ബന്ധപ്പെട്ട സെഷൻ കുട്ടികൾക്ക് ആവേശമായി. മത്സര പരീക്ഷയിലെ സാങ്കേതികവിദ്യ ഉപയോഗങ്ങളെ കുറിച്ച് ഫർഹാൻ സംസാരിച്ചു. തുടർന്ന് പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സി. രാജരത്‌നം കുട്ടികളും രക്ഷിതാക്കളുമായി സംവദിച്ചു. തുടർന്ന് നടി മമ്ത മോഹൻദാസ് 'ജീവിത വിജയവഴികൾ' സദസുമായി പങ്കുവെച്ചു. എ.പി.ജെ അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. മനസ്സിന്റെ ഉള്ളറകളിലൂടെ സഞ്ചരിച്ച മെന്റലിസ്റ്റ് ആദിയുടെ 'ഇൻസോംനിയ'യോടെ ഈ സീസണിലെ എജുകഫേക്ക് കുവൈത്തിൽ സമാപ്തിയായി.

TAGS :

Next Story