'ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് കുവൈത്ത് ക്രിക്കറ്റ് ടീമിലുമുണ്ടെടാ മലയാളികള്‍ക്ക് പിടി'
ലോകത്തിന്‍റെ ഏത് മുക്കിലും മൂലയിലും ഒരു മലയാളിയുണ്ടാകുമെന്ന് തമാശക്ക് നാം പറയാറുണ്ട്. എന്നാല്‍ കുവൈത്ത് ക്രിക്കറ്റ് ടീമിന്‍റെ കാര്യത്തില്‍ അത് സത്യമാണ്
ലോകത്തിന്‍റെ ഏത് മുക്കിലും മൂലയിലും ഒരു മലയാളിയുണ്ടാകുമെന്ന് തമാശക്ക് നാം പറയാറുണ്ട്. എന്നാല്‍ അതിനെ ശരിവെക്കുന്നതാണ് ടി20 ക്രിക്കറ്റ് ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന കുവൈത്ത് ദേശീയ ടീമിലെ രണ്ട് താരങ്ങള്‍. അതെ, കുവൈത്ത് നാഷണല്‍ ക്രിക്കറ്റ് ടീമിലുമുണ്ട് രണ്ട് മലയാളികള്‍. തിരുവനന്തപുരം തുമ്പ സ്വദേശി ഹെഡ്സൻ സിൽവ, കൊല്ലം സ്വദേശി ഷിറാസ് ഖാൻ എന്നിവരാണ് കുവൈത്ത് നാഷണൽ ടീമിൽ ഇടം പിടിച്ചത്.
ഈ മാസം 19 മുതൽ 30 വരെ ഖത്തറിൽ നടക്കുന്ന ടി20 യോഗ്യത റൗണ്ടിൽ കുവൈത്തിന് വേണ്ടി കളത്തിലിറങ്ങാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ഷിറാസ് ഖാനും എഡിസണും. മുൻ ശ്രീലങ്കൻ താരം മുത്തുമുതലിഗെ പുഷ്പകുമാരയുടെ കീഴിലാണ് പരിശീലനം. യുണൈറ്റഡ് ബാങ്ക് ജീവനക്കാരനാണ് ഹെഡ്സന്‍. എം.ഇ.സി.സി കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ ഓഫീസറാണ് ഷിറാസ് ഖാന്‍.
നിലവില്‍ ഐ.സി.സി റാങ്കിങ്ങില്‍ ഇരുപത്തിയേഴാം സ്ഥാനത്താണ് കുവൈത്ത്. ഇവരുൾപ്പെടെ 5 ഇന്ത്യക്കാരാണ് കുവൈത്ത് ടി20 നാഷണൽ ടീമിലുള്ളത്. ശ്രീലങ്ക, പാകിസ്താന്‍, അഫ്‌ഗാനിസ്ഥാൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ടീമിലെ മറ്റു അംഗങ്ങൾ.
Adjust Story Font
16