വ്യാജ കറൻസി നിർമാണം; കുവൈത്തിൽ വിദേശിസംഘം പിടിയിൽ
നിരവധിപേരെയാണ് കള്ളനോട്ട് ഉപയോഗിച്ച് പ്രതികള്‍ കബളിപ്പിച്ചത്
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ കറന്‍സി നിര്‍മ്മാണത്തിലേർപ്പെട്ട വിദേശി സംഘത്തെ പിടികൂടി. കറന്‍സി നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍, കറുത്ത പേപ്പറുകള്‍ തുടങ്ങിയവ സംഘത്തില്‍ നിന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
വ്യാജ കറന്‍സി നിര്‍മ്മിച്ച നാല് ആഫ്രിക്കന്‍ പൗരന്മാരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തത്. നിരവധിപേരെയാണ് കള്ളനോട്ട് ഉപയോഗിച്ച് പ്രതികള്‍ കബളിപ്പിച്ചത്. പിടികൂടിയ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കറന്‍സിയാണ് കുവൈത്ത് ദിനാര്‍. വ്യാജ കറന്‍സികള്‍ വ്യാപകമാകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കള്ളനോട്ടിനെതിരെ ശക്തമായ നടപടികളാണ് അഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നത്. 20 ദിനാറിന്‍റെ വ്യാജ നോട്ടുകളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. കള്ളനോട്ടിനെതിരെ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Adjust Story Font
16