Quantcast

കുവൈത്തിൽ വൻ സുരക്ഷാ പരിശോധന: 84 പേർ പിടിയിൽ

1,772 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    25 Oct 2024 8:30 AM GMT

Residence, labour violations: 21,190 people were deported in Kuwait this year
X

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പുലർച്ചെ പ്രധാന ഹൈവേകളിൽ സമഗ്ര സുരക്ഷാ പരിശോധന നടത്തി. പരിശോധനയിൽ 1,772 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. മയക്കുമരുന്നുമായി ബന്ധപ്പെട്ട മൂന്ന് കേസുകളെടുക്കുകയും അസാധാരണ അവസ്ഥയിൽ കണ്ടെത്തിയ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അറസ്റ്റ് വാറൻറുള്ള 28 പേരെയും കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട 18 പേരെയും കാലഹരണപ്പെട്ട റെസിഡൻസി പെർമിറ്റുള്ള 31 വ്യക്തികളെയും അധികൃതർ പിടികൂടി. കൂടാതെ, ഗതാഗത നിയമലംഘനത്തിന് അഞ്ച് വാഹനങ്ങൾ കണ്ടുകെട്ടി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് 14 വാഹനങ്ങളും പിടിച്ചെടുത്തു.

TAGS :

Next Story