മീഡിയവൺ 'ഗീത് മൽഹാർ' സംഗീത പരിപാടിക്ക് വന്‍ ജന പങ്കാളിത്തം
സിത്താര കൃഷ്ണകുമാർ, ഹിഷാം അബ്ദുൽ വഹാബ്, കണ്ണൂർ ശരീഫ്, അക്ബർ ഖാൻ, ലക്ഷ്മി ജയൻ, ഫാസില ബാനു തുടങ്ങിയ മലയാളികളുടെ പ്രിയ ഗായകർ സംഗീത വിരുന്ന് ഒരുക്കി
കുവൈത്ത് സിറ്റി: മീഡിയവൺ കുവൈത്ത് മലയാളികൾക്കായി ഒരുക്കിയ 'ഗീത് മൽഹാർ' സംഗീത പരിപാടിക്ക് വന്‍ ജന പങ്കാളിത്തം.മൈതാൻ ഹവല്ലി അമേരിക്കൻ ഇന്‍റർനാഷണൽ സ്‌കൂളിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന പരിപാടിയില്‍ സിത്താര കൃഷ്ണകുമാർ, ഹിഷാം അബ്ദുൽ വഹാബ്, കണ്ണൂർ ശരീഫ്, അക്ബർ ഖാൻ, ലക്ഷ്മി ജയൻ, ഫാസില ബാനു തുടങ്ങിയ മലയാളികളുടെ പ്രിയ ഗായകർ ആണ് സംഗീത വിരുന്ന് ഒരുക്കിയത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്‍റെ തിളക്കത്തില്‍ ആണ് സിത്താര കൃഷ്ണ കുമാറും, ഹിഷാം അബ്ദുള്‍ വഹാബൂം ഗീത് മല്‍ഹാറിന് എത്തിയത്. ഒപ്പം ഇശലുകളുടെ സുൽത്താൻ കണ്ണൂർ ഷെരീഫും യുവ തലമുറയുടെ ഇഷ്ട ഗായകൻ അക്ബര്‍ ഖാനും വയലിനിൽ വിസ്മയം തീര്‍ത്ത് ലക്ഷ്മി ജയനും, ഫാസിലാ ബാനുവും കുവൈത്ത് മലയാളികളെ മൂന്നു മണിക്കൂറോളം അമേരിക്കന്‍ ഇന്‍റർനാഷണൽ സ്കൂളിൽ പിടിച്ചിരുത്തി.
വൈകീട്ട് ഏഴു മണിക്ക് നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ മീഡിയവൺ ടി.വി മിഡിൽ ഈസ്റ്റ് ഓപറേഷൻ ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ, ഗീത് മൽഹാർ മുഖ്യ പ്രായോജകരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂർ എന്നിവർ സംസാരിച്ചു. മീഡിയവൺ അഡ്വൈസറി ബോർഡ് അംഗം ഡോ. അമീർ അഹ്മദ്, മാനേജ്മെന്‍റ് കമ്മിറ്റിയംഗം എം. സാജിദ്, സീനിയൽ ജനറൽ മാനേജർ സെയിൽസ് ശബീർ ബക്കർ, സീനിയർ മാനേജർ കോർപറേറ്റ് കമ്യൂണിക്കേഷൻ പി.ബി.എം. ഫർമീസ്, മീഡിയവൺ കുവൈത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ഫൈസൽ മഞ്ചേരി, ഗീത് മൽഹാർ പ്രോഗ്രാം കൺവീനർ അൻവർ സയീദ്, ബ്യൂറോ ചീഫ് മുനീർ അഹ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Adjust Story Font
16