Quantcast

കുവൈത്ത് മന്ത്രിസഭാ അംഗങ്ങൾക്കെതിരെ എതിർപ്പുമായി എംപിമാർ

മന്ത്രിമാരെ നിശ്ചയിച്ചത് തെരഞ്ഞെടുപ്പ് ഫലവുമായി പൊരുത്തപ്പെടുന്നില്ലെന്ന് മുതിർന്ന പ്രതിപക്ഷ എം.പി അഹ്മദ് അൽ സാദൂൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-10-08 19:05:12.0

Published:

8 Oct 2022 3:50 PM GMT

കുവൈത്ത് മന്ത്രിസഭാ അംഗങ്ങൾക്കെതിരെ എതിർപ്പുമായി എംപിമാർ
X

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ അംഗങ്ങള്‍ക്കെതിരെ എതിർപ്പുമായി പാര്‍ലമെന്റ് അംഗങ്ങള്‍. മന്ത്രിമാരെ നിശ്ചയിച്ചത് തെരഞ്ഞെടുപ്പ് ഫലവുമായി പൊരുത്തപ്പെടുന്നില്ലെന്ന് മുതിർന്ന പ്രതിപക്ഷ എം.പി അഹ്മദ് അൽ സാദൂൻ പറഞ്ഞു.

അമ്പത് അംഗ പാര്‍ലമെന്റിലെ 45ഓളം എംപിമാരാണ് വിമര്‍ശനവുമായി രംഗത്ത് വന്നതെന്ന് പ്രാദേശിക പത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു . മന്ത്രിമാരെ നിശ്ചയിച്ചത് തെരഞ്ഞെടുപ്പ് ഫലവുമായി പൊരുത്തപ്പെടുന്നില്ലെന്നും ജനങ്ങളുടെ ഇഷ്ടം മാനിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. ദേശീയ അസംബ്ലി അംഗമായ അമ്മാർ മുഹമ്മദ് അൽ അജ്മി മന്ത്രിസഭ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു.

ഭരണഘടനയെ മാനിക്കാത്ത മന്ത്രിമാർ ഉള്ള കാബിനറ്റില്‍ ചേരില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹത്തെ പിന്തുണച്ച് നിരവധി എം.പിമാരാണ് രംഗത്തെത്തിയത്. കുവൈത്ത് ഭരണഘടന അനുസരിച്ച് മന്ത്രിസഭയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു എം.പിയെയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് ചട്ടം. മന്ത്രിസഭയിൽ നിലനിർത്തിയ മന്ത്രിമാരിൽ ചിലരെ കേന്ദ്രീകരിച്ചാണ് എം.പിമാരുടെ പ്രധാന ആരോപണം.

ദേശീയ അസംബ്ലി അംഗങ്ങളുടെ ആവശ്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അല്‍ സബാഹ് മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തുമോ എന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. ചില മന്ത്രിമാരെ മാറ്റിയേക്കുമെന്ന് സൂചനയുണണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തിന് മുമ്പേ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story