കുവൈത്ത് പ്രധാനമന്ത്രിയുമായി മൈക്രോസോഫ്റ്റ്, ഗൂഗിള്‍ സംഘങ്ങൾ കൂടിക്കാഴ്ച നടത്തി
സാങ്കേതികവിദ്യയെ കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും ഡിജിറ്റല്‍ വികസന പദ്ധതിയെ കുറിച്ചും ചര്‍ച്ച ചെയ്തു.
കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അഹമ്മദ് അൽ സബാഹുമായി മൈക്രോസോഫ്റ്റ് സംഘവും ഗൂഗിള്‍ സംഘവും കൂടിക്കാഴ്ച നടത്തി.
മൈക്രോസോഫ്റ്റ് ഗ്ലോബൽ മാർക്കറ്റിങ് ഓപ്പറേഷൻസ് പ്രസിഡന്റ് ജീൻ ഫിലിപ്പ് കോർട്ടോയിസ്, കുവൈത്തിലെ വിവരവിനിമയ മേഖലയുടെ വികസനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
കൂടിക്കാഴ്ചയില്‍ സാങ്കേതികവിദ്യയെ കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും ഡിജിറ്റല്‍ വികസന പദ്ധതിയെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഗൂഗിള്‍ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ റൂത്ത് പൊറാട്ടിയും പ്രതിനിധി സംഘവുമായി നടന്ന ചര്‍ച്ചയില്‍ ഗൂഗിള്‍ ക്ലൗഡിനെ കുറിച്ചും ഡിജിറ്റല്‍വല്‍ക്കരണ പദ്ധതിയെ കുറിച്ചും ഇരുവരും സംസാരിച്ചു.
കൂടിക്കാഴ്ചയില്‍ ഷെയ്ഖ് ഡോ. മിഷാൽ ജാബർ അൽ സബാഹ്, അംബാസഡർ ഷെയ്ഖ് ജറാഹ് ജാബർ അൽ സബാഹ്, വിദേശകാര്യ സഹ മന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ് അണ്ടർ സെക്രട്ടറി എന്നിവർ പങ്കെടുത്തു.
Adjust Story Font
16