Quantcast

'നിങ്ങൾക്ക് രാജ്യം വിടാം, അല്ലെങ്കിൽ നിയമപരമായ പദവി ഭേദഗതി ചെയ്യാം'; ബോധവത്ക്കരണ കാമ്പയിനുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ജൂൺ 17ന് മുമ്പായി നടപടികൾ ചെയ്യാനാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ ആവശ്യപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    21 May 2024 11:40 AM GMT

Ministry of Interior of Kuwait launched an awareness campaign for those who violate the residency law
X

കുവൈത്ത് സിറ്റി: റെസിഡൻസി നിയമം ലംഘിക്കുന്നവർക്ക് ബോധവത്ക്കരണ കാമ്പയിനുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. 'നിങ്ങൾക്ക് രാജ്യം വിടാം, അല്ലെങ്കിൽ നിയമപരമായ പദവി ഭേദഗതി ചെയ്യാം' എന്ന ശീർഷകത്തിലാണ് ആഭ്യന്തര മന്ത്രാലയം ബോധവത്ക്കരണ കാമ്പയിൻ നടത്തുന്നത്. റസിഡൻസി നിയമം ലംഘിക്കുന്നവർ രാജ്യം വിടുന്നതിനോ അവരുടെ പദവി നിയമവിധേയമാക്കുന്നതിനോ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് അതത് പ്രദേശങ്ങളിലെ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്മെന്റ് സന്ദർശിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. ജൂൺ 17ന് മുമ്പായി നടപടികൾ ചെയ്യാനാണ് മന്ത്രാലയം സമൂഹ മാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ ആവശ്യപ്പെട്ടത്.


മേൽപ്പറഞ്ഞ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴയടക്കാതെ രാജ്യം വിടാനോ പിഴ അടച്ചാൽ അവരുടെ പദവി നിയമവിധേയമാക്കാനോ അനുവദിക്കുന്നതിനായി മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ പൊതുമാപ്പ് നടപ്പാക്കാൻ തുടങ്ങിയിരുന്നു. പൊതുമാപ്പ് നടപ്പാക്കുന്നതിന് മുമ്പ് നിയമലംഘകരുടെ എണ്ണം 1,20,000 ആയി കണക്കാക്കപ്പെട്ടിരുന്നുവെന്നും ഈ നിയമലംഘകരിൽ വലിയൊരു വിഭാഗം മാർച്ച് മുതൽ പ്രയോജനം നേടിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

TAGS :

Next Story