കുവൈത്തില്‍ പത്ത് ലക്ഷത്തിലധികം സ്വദേശികളും പ്രവാസികളും ബയോ-മെട്രിക് സ്കാൻ പൂർത്തിയാക്കി
കുവൈത്തില്‍ പത്ത് ലക്ഷത്തിലധികം സ്വദേശികളും പ്രവാസികളും ബയോ-മെട്രിക് സ്കാൻ പൂർത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം മേയ് മുതലാണ് ബയോമെട്രിക് രജിസ്‌ട്രേഷൻ ആരംഭിച്ചത്.
രാജ്യത്തെ എല്ലാ അതിർത്തികളിലും ഫിംഗർപ്രിന്റ് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഒരു മിനിറ്റിനുള്ളിൽ ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു.
കുവൈത്തിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ബയോമെട്രിക് രജിസ്‌ട്രേഷൻ ആവശ്യമില്ല.നിലവിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ബയോമെട്രിക് സേവന കേന്ദ്രങ്ങൾ തുറന്നു പ്രവര്‍ത്തിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.
Next Story
Adjust Story Font
16