കുവൈത്തില്‍ ഒരു ലക്ഷത്തിലേറെ മദ്യക്കുപ്പികൾ നശിപ്പിച്ചു
ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലായിരുന്നു നശിപ്പിക്കല്‍ നടപടി
കുവൈത്ത് സിറ്റി: പൊലീസും കസ്റ്റംസും പിടിച്ചെടുത്ത ഒരു ലക്ഷത്തിലേറെ മദ്യക്കുപ്പികൾ അധികൃതർ നശിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി. ബന്ധപ്പെട്ട കേസുകളില്‍ അന്തിമ വിധി വന്നതോടെയാണ് മദ്യക്കുപ്പികള്‍ കൂട്ടത്തോടെ നശിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് ഡ്രഗ് കണ്‍ട്രോള്‍, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, കസ്റ്റംസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു നടപടികള്‍. പബ്ലിക് പ്രോസിക്യൂഷൻ നടപടികള്‍ക്ക് മേൽനോട്ടം വഹിച്ചു. രാജ്യത്ത് പരിശോധനകളില്‍ പിടിച്ചെടുക്കുന്ന മദ്യം ഉപയോഗശൂന്യമാക്കി നശിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
Adjust Story Font
16