കഴിഞ്ഞ വർഷം കുവൈത്തിൽ നിന്ന് മടങ്ങിയത് രണ്ടര ലക്ഷത്തിലധികം വിദേശികൾ
കോവിഡ് പ്രതിസന്ധിയും 60 വയസ്സ് പ്രായപരിധിയും സ്വദേശിവത്കരണവും കാരണമാണ് പ്രവാസികൾ നാടുകളിലേക്ക് മടങ്ങിയത്
കഴിഞ്ഞ വർഷം കുവൈത്തിൽ നിന്നും പ്രവാസം അവസാനിപ്പിച്ചു മടങ്ങിയത് രണ്ടര ലക്ഷത്തിലധികം വിദേശികൾ. സ്വകാര്യ മേഖലയിൽ നിന്ന് 2,05,000 പേരും സർക്കാർ സർവീസിൽ നിന്ന് 7000 പേരുമാണ് ജോലി മതിയാക്കി സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. കോവിഡ് പ്രതിസന്ധിയും 60 വയസ്സ് പ്രായപരിധിയും സ്വദേശിവത്കരണവും കാരണമാണ് 2,57,000 പ്രവാസികൾ കഴിഞ്ഞ വർഷം സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. 41,200 ഗാർഹികത്തൊഴിലാളികളും 2021ൽ കുവൈത്ത് വിട്ടു.
പുതുതായി 23,000 കുവൈത്തികളാണ് കഴിഞ്ഞ വർഷം തൊഴിൽ വിപണിയിലേക്ക് പ്രവേശിച്ചത്. ഇതിൽ കൂടുതലും സർക്കാർ മേഖലയിലാണ്. നിലവിൽ 27 ലക്ഷത്തിലധികമാണ് രാജ്യത്തെ തൊഴിൽ ശേഷി. ഇതിൽ 16.2 ശതമാനം സ്വദേശികളാണ്. 46 ലക്ഷത്തിലധികമാണ് സ്വദേശികളും വിദേശികളും ഉൾപ്പെടെ കുവൈത്ത് ജനസംഖ്യ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് പുതിയ വിസ അനുവദിക്കുന്നത് നിയന്ത്രിക്കുകയും നിരവധി പേർ നാട്ടിൽ പോകുകയും ചെയ്തത് മൊത്തം തൊഴിൽശേഷിയിലും വിദേശി ജനസംഖ്യയിലും പ്രതിഫലിച്ചിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 2.2 ശതമാനമാണ് ജനസംഖ്യ കുറഞ്ഞത്. അതേസമയം, കുവൈത്തി ജനസംഖ്യയിൽ നേരിയ വർദ്ധനവും 2021ൽ രേഖപ്പെടുത്തിയതായും സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കി.
More than 2.5 lakh foreigners returned from Kuwait last year.
Adjust Story Font
16