Quantcast

ജൂൺ ഒന്ന്‌ മുതൽ ആഗസ്റ്റ് 15 വരെ കുവൈത്ത് വിമാനത്താവളം വഴി സഞ്ചരിച്ചത് 3.5 ദശലക്ഷത്തിലധികം യാത്രക്കാർ

കഴിഞ്ഞ ജൂൺ ഒന്ന്‌ മുതൽ ആഗസ്റ്റ് 15 വരെയുള്ള കണക്ക് ഡിജിസിഎയാണ് പങ്കുവെച്ചത്

MediaOne Logo

Web Desk

  • Updated:

    3 Sep 2024 5:48 AM

Published:

3 Sep 2024 5:47 AM

More than 3.5 million passengers traveled through Kuwait Airport from June to August 15
X

കുവൈത്ത് വിമാനത്താവളം വഴി കഴിഞ്ഞ ജൂൺ ഒന്ന്‌ മുതൽ ആഗസ്റ്റ് 15 വരെ 3.5 ദശലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിച്ചു. രാജ്യത്ത് നിന്ന് പുറപ്പെടുന്ന വിമാനത്തിൽ 1,919,727 പേർ യാത്ര ചെയ്തപ്പോൾ 1,652,261 യാത്രക്കാർ രാജ്യത്തെത്തി.

കഴിഞ്ഞ മാസം 12,940 വിമാനങ്ങൾ പുറപ്പെട്ടപ്പോൾ 12,938 വിമാനങ്ങൾ കുവൈത്തിലെത്തി. ജൂൺ 1 മുതൽ ആഗസ്റ്റ് 15 വരെ 25,878 വിമാനങ്ങളാണ് ഡിജിസിഎയുടെ മേൽനോട്ടത്തിൽ ആകെ സർവീസ് നടത്തിയത്. സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, ദുബൈ,ഇറാൻ, ലണ്ടൻ എന്നിവയായിരുന്നു ഇക്കാലയളവിൽ കുവൈത്തിൽ നിന്നു കൂടുതൽ പേർ യാത്രചെയ്ത സ്ഥലം.

TAGS :

Next Story