Quantcast

കുവൈത്തില്‍ പള്ളികളിലെ തറാവിഹ് പ്രാര്‍ത്ഥനയ്ക്ക് നിയന്ത്രണങ്ങളുണ്ടാവില്ല

സ്വഫുകളിലെ അകലമെല്ലാം കുറച്ച് പൂര്‍ണതോതില്‍തന്നെ ആളുകളെ പങ്കെടുപ്പിക്കാം

MediaOne Logo
കുവൈത്തില്‍ പള്ളികളിലെ തറാവിഹ് പ്രാര്‍ത്ഥനയ്ക്ക് നിയന്ത്രണങ്ങളുണ്ടാവില്ല
X

കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ, കുവൈത്തില്‍ റമദാനിലെ തറാവീഹ് പ്രാര്‍ത്ഥനകള്‍ക്കും മറ്റു ആരാധനകള്‍ക്കും വിശ്വാസികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. കൂടാതെ സ്വഫുകളിലെ അകലമെല്ലാം കുറച്ച് പൂര്‍ണതോതില്‍തന്നെ ആളുകളെ പങ്കെടുപ്പിക്കാം.

ഇന്നലെ കുവൈത്ത് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി എന്‍ജി. ഫരീദ് ഇമാദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഔഖാഫ് മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും.

പള്ളികളിലെ പഠന ക്ലാസുകളും പ്രഭാഷണങ്ങളുമെല്ലാം മുന്‍പത്തെ പോലെ എല്ലാവരേയും പങ്കെടുപ്പിച്ച് തന്നെ നടത്താന്‍ അനുവദിക്കും. പള്ളികളിലെത്തുന്ന വിശ്വാസികളുടെ ആഗോഗ്യ സുരക്ഷ ഉറപ്പാക്കും. അതിനായി അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളെല്ലാം നടപ്പാക്കി തന്നെ റമദാന്‍ മാസത്തെ വരവേല്‍ക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

TAGS :

Next Story