മുഹറം ദിനാചരണം; കുവൈത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു
കുവൈത്തിലെ ഷിയാ കേന്ദ്രങ്ങളിൽ മുഹറം ഒന്ന് മുതൽ തന്നെ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ മുഹറം ദിനാചരണത്തിൻറെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. അഹമ്മദിയിലെയും മുബാറക് അൽ-കബീറിലെയും ഹുസൈനിയകൾ സന്ദർശിച്ച ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സലേം നവാഫ് അഹമ്മദ് അസ്സബാഹ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.
കുവൈത്തിലെ ഷിയാ കേന്ദ്രങ്ങളിൽ മുഹറം ഒന്ന് മുതൽ തന്നെ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. സുരക്ഷാ വിന്യാസം, സുഗമമായ ഗതാഗതം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾ ലെഫ്റ്റനന്റ് ജനറൽ നവാഫ് പരിശോധിച്ചു. സുരക്ഷാ പരിശോധന നടത്തിയ ശേഷം മാത്രമാണ് ആളുകളെ ഹുസൈനിയാകളിലേക്കു കടത്തി വിടുന്നത്. രാജ്യത്തിന്റെ പൊതുനന്മ കണക്കിലെടുത്ത് മന്ത്രാലയം കൈകൊള്ളുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Next Story
Adjust Story Font
16