Quantcast

ദ്വിദിന സന്ദർശനം; നരേന്ദ്ര മോദി ശനിയാഴ്ച കുവൈത്തിലെത്തും

43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്‌

MediaOne Logo

Web Desk

  • Published:

    17 Dec 2024 11:36 AM GMT

ദ്വിദിന സന്ദർശനം; നരേന്ദ്ര മോദി ശനിയാഴ്ച കുവൈത്തിലെത്തും
X

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 21 ശനിയാഴ്ച കുവൈത്തിൽ എത്തും. 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്‌. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും വിപുലീകരിക്കുന്നതിനും കുവൈത്ത് ഭരണാധികാരികളുമായി നരേന്ദ്ര മോദി ഉന്നതതല ചർച്ചകൾ നടത്തും.

ഈ മാസം ആദ്യം ന്യൂഡൽഹിയിലെത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യ കുവൈത്ത് സന്ദർശിക്കാനുള്ള ഔദ്യോഗിക ക്ഷണം നരേന്ദ്ര മോദിക്ക് നൽകിയിരുന്നു. ഇന്ത്യയിലേക്കുള്ള ക്രൂഡ്, എൽപിജി എന്നിവയുടെ സുപ്രധാന വിതരണക്കാരും ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ആസ്ഥാനവുമായ കുവൈത്ത്, മോദി ഇതുവരെ സന്ദർശിച്ചിട്ടില്ലാത്ത ഏക ഗൾഫ് രാജ്യമാണ്. നിലവിൽ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) അധ്യക്ഷസ്ഥാനം കുവൈത്ത് വഹിക്കുന്ന വേളയിലാണ് നരേന്ദ്ര മോദിയുടെ സന്ദർശനം എന്നതും സുപ്രധാനമാണ്.

സെപ്റ്റംബറിൽ, ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലി യോഗത്തോടനുബന്ധിച്ച് കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അസ്സബാഹുമായും മാേദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വളർച്ചയിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. മിഡിൽ ഈസ്റ്റിലെ സുരക്ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും മേഖലയിൽ സമാധാനവും സ്ഥിരതയും വേഗത്തിൽ തിരിച്ചുവരാനും അടിയന്തര മാനുഷിക പിന്തുണ നൽകാനും നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു.

TAGS :

Next Story