Quantcast

പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരിച്ചു

മുബാറക്ക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

MediaOne Logo

Web Desk

  • Published:

    27 Jan 2024 12:25 PM GMT

native of Pathanamthitta died in Kuwait
X

കുവൈത്ത് സിറ്റി: പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി വലിയവീട്ടിൽ ജോർജ് വർഗീസ് വി (മോഹൻ - 73 വയസ്) കുവൈത്തിൽ മരിച്ചു. മുബാറക്ക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവകാംഗമാണ്. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിലെ മുൻ ജീവനക്കാരനാണ്.

ഭാര്യ : സൂസി ജോർജ്, മകൾ : ജെൻസി മേരി ജോർജ് (നാഷണൽ ബാങ്ക് ഓഫ് കുവൈത്ത്) മരുമകൻ : മോബിൻ മാത്യൂ. സംസ്‌കാരം തിരുവനന്തപുരം പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പിന്നീട് നടത്തും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.

TAGS :

Next Story