Quantcast

അതിക്രമങ്ങൾക്കും ലഹരിക്കുമെതിരെ കൈകോർക്കണമെന്ന് നൗഷാദ് മദനി

റസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

MediaOne Logo

Web Desk

  • Published:

    24 March 2025 4:25 PM

അതിക്രമങ്ങൾക്കും ലഹരിക്കുമെതിരെ കൈകോർക്കണമെന്ന് നൗഷാദ് മദനി
X

കുവൈത്ത് സിറ്റി: ലഹരിയും അതിക്രമങ്ങളും സൃഷ്ടിക്കുന്ന ദുരന്തങ്ങൾ തടയാൻ വിവിധ സംഘടനകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പ്രമുഖ യുവ പണ്ഡിതനും വാഗ്മിയുമായ നൗഷാദ് മദനി അഭിപ്രായപ്പെട്ടു. റസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യനെ പരസ്പര ശത്രുതയിലേക്ക് നയിക്കുന്നതാണ് ലഹരി ഉപയോഗമെന്ന് വിശുദ്ധ ഖുറ്‍ആൻ പഠിപ്പിക്കുന്നു. ഖുറ്‍ആൻ പഠിക്കുകയും നല്ല രക്ഷാകർതൃത്വം കാണിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖൈത്താനിലെ രാജധാനി പാലസ് റസ്റ്റോറന്റിൽ നടന്ന ഇഫ്താർ സംഗമം റോക് ചെയർമാൻ അബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷബീർ മണ്ടോളി അധ്യക്ഷനായിരുന്നു.

മെഡെക്സ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അലി, മാംഗോ ഹൈപ്പർ എം.ഡി. റഫീഖ് അഹ്മദ്, ഇബ്രാഹിം കുന്നിൽ (കെ.കെ.എം.എ), എം.ആർ. നാസർ (കെ.എം.സി.സി), ശരീഫ് പി.ടി (കെ.ഐ.ജി), ഹാഫിൽ മുഹമ്മദ് അസ്‌ലം (കെ.കെ.ഐ.സി), മുഹമ്മദ് റാഫി എൻ (എം.ഇ.എസ്), അബൂബക്കർ സിദ്ദിഖ് മദനി (ഐ.ഐ.സി), സത്താർ കുന്നിൽ (ഐ.എം.സി.സി), ഷറഫുദ്ദീൻ കണ്ണേത്ത് എന്നിവർ ആശംസകൾ അറിയിച്ചു.

യൂനുസ് സലിം, അപ്സര മഹമൂദ്, ബഷീർ ബാത്ത, ഡോ. റാഷിദ്, ബക്കർ തിക്കോടി, എം.സി. നിസാർ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ സുബൈർ ഇ.സി, എൻ.കെ. അബ്ദുറഹീം, ഷാഫി മഫാസ്, മുഹമ്മദ് ഹയ, റുഹൈൽ വി.പി, മജീദ് ബി.കെ, അഷ്‌റഫ് സി.പി, ഇക്ബാൽ, റഷീദ് തൃശൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നിദാൽ മഹമൂദ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഖമറുദ്ദീൻ സ്വാഗതവും ട്രഷറർ നജീബ് പി വി നന്ദിയും പറഞ്ഞു.

TAGS :

Next Story