Quantcast

ബാലവേദി കുവൈത്തിന് പുതിയ ഭാരവാഹികൾ

MediaOne Logo

Web Desk

  • Published:

    15 Nov 2022 6:03 AM GMT

ബാലവേദി കുവൈത്തിന് പുതിയ ഭാരവാഹികൾ
X

മലയാളി വിദ്യാർത്ഥികളുടെ സർഗ്ഗ വേദിയായ ബാലവേദി കുവൈത്തിന്റെ കേന്ദ്ര കൺവെൻഷൻ ഫഹാഹീൽ കല ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡണ്ട് കുമാരി അനന്തിക ദിലീപിന്റെ അധ്യക്ഷതയിൽ നടന്ന കൺവൻഷനിൽ ബാലവേദി കുവൈത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

നാലു മേഖലകളിൽ നിന്നുമായി ബാലവേദിയുടെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 120 ൽപരം പ്രതിനിധികൾ പങ്കെടുത്തു. അവനി വിനോദ് സ്വാഗതം പറഞ്ഞു. ഡോ. സലീം കുണ്ടുങ്കൽ ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി വിശദീകരണവും ഭരണഘടന ഭേദഗതിയും അവതരിപ്പിച്ചു. അഭിരാമി അജിത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി.ബി സുരേഷ് പുതിയ ഭാരവാഹികളെ സംബന്ധിച്ച നിർദ്ദേശം അവതരിപ്പിച്ചു.

പ്രസിഡണ്ടായി അവനി വിനോദ്, സെക്രട്ടറിയായി അൻജലിറ്റ രമേശ്, വൈസ് പ്രസിഡണ്ടായി ബ്രയൺ ബെയ്‌സിൽ, ജോയിന്റ് സെക്രട്ടറിയായി കീർത്തന കിരൺ എന്നിവർ തിരഞ്ഞെടുക്കപെട്ടു.

കുവൈത്തിലെ ഇന്ത്യൻ സ്‌കൂളകളിൽ സ്റ്റേറ്റ് സിലിബസും മലയാള ഭാഷയും ഉൾപെടുത്തണമെന്ന പ്രമേയം അനാമിക സനൽ അവതരിപ്പിച്ചു. ഹരിരാജ് കൺവീനറും, തോമസ് സെൽവൻ കോഡിനേറ്ററുമായി പുതിയ കേന്ദ്ര രക്ഷാധികാരി സമിതിയും നിലവിൽ വന്നു.

ലോക കേരള സഭാംഗം ആർ. നാഗനാഥൻ, ബാലവേദി കേന്ദ്ര സമിതി മുൻ ജനറൽ കൺവീനർ തോമസ് ചെപ്പുകുളം, ബാലവേദികുവൈത്ത് മുൻ മുഖ്യ രക്ഷാധികാരി സജീവ് എം ജോർജ് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബാലവേദി സെക്രട്ടറി അഞ്ജലിറ്റ രമേശ് നന്ദി പറഞ്ഞു.

TAGS :

Next Story