കുവൈത്തില്‍ വിസ പുതുക്കാനും ട്രാന്‍സ്ഫര്‍ ചെയ്യാനും പുതിയ നിബന്ധനകള്‍
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ നടപടി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസ പുതുക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം. പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതോടെ വിദേശികള്‍ റസിഡൻസി പുതുക്കുന്നതിനും സ്പോൺസര്‍ മാറി ഇഖാമ അടിക്കുന്നതിനും മുമ്പായി വിവിധ മന്ത്രാലങ്ങളിലെ പിഴയും കുടിശ്ശികയും അടച്ചു തീര്‍ക്കണം. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ നടപടി.
നേരത്തെ വിവിധ മന്ത്രാലയങ്ങള്‍ രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്രയാകുന്ന വിദേശികള്‍ക്ക് കുടിശ്ശികയോ പിഴയോ ബാക്കിയുണ്ടെങ്കില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിസ പുതുക്കുന്നതിനും സമാനമായ നിയമം കൊണ്ടുവന്നിരിക്കുന്നത്.
Next Story
Adjust Story Font
16