Quantcast

കുവൈത്തില്‍ വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിനും പുതുക്കുന്നതിനുമായി പുതിയ സംവിധാനം

ഗതാഗത സേവനങ്ങള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം

MediaOne Logo

Web Desk

  • Published:

    15 Dec 2023 6:03 PM GMT

New system for vehicle renewal in Kuwait
X

കുവൈത്തില്‍ ഓണ്‍ലൈനായി വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിനും വാഹനം പുതുക്കുന്നതിനുമായി പുതിയ സംവിധാനം ഒരുങ്ങുന്നു. ഗതാഗത സേവനങ്ങള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം.

പുതുക്കിയ നടപടി പ്രകാരം ബിമ ഇലക്ട്രോണിക് ഡോക്യുമെന്റ് സിസ്റ്റം വഴിയായിരിക്കും വാഹന ഇൻഷുറൻസ് പുതുക്കുക. ഇത് സംബന്ധമായി ക്രമീകരണങ്ങള്‍ ഒരുക്കുവാന്‍ ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് നിര്‍ദ്ദേശം നല്‍കി.വാഹന ഉടമസ്ഥാവകാശം 'സഹേൽ' ആപ്ലിക്കേഷന്‍ വഴിയാണ് മാറ്റുക.

നേരത്തെ രാജ്യത്തെ ഇൻഷുറൻസ് ഫെഡറേഷൻ പ്രതിനിധികളുമായി നടന്ന യോഗത്തില്‍ വാഹന ഉടമസ്ഥാവകാശം പുതുക്കലും കൈമാറ്റവും ഉൾപ്പെടെയുള്ള സേവനങ്ങള്‍ ഓൺലൈനിൽ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിന്‍റെ നിർദ്ദേശ പ്രകാരമാണ് സേവനം നടപ്പിലാക്കുന്നത്.

TAGS :

Next Story