Quantcast

സൗദിയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നവരോട് വിട്ടുവീഴ്ച കാണിക്കില്ലെന്ന് കുവൈത്ത്

MediaOne Logo

Web Desk

  • Published:

    17 July 2023 2:08 AM

Kuwait city
X

കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന ആരോടും വിട്ടുവീഴ്ച കാണിക്കില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

കുവൈത്തും സൗദി അറേബ്യയും തമ്മിൽ ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ ബന്ധമാണുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സൗദി അറേബ്യക്കെതിരെ മോശമാമായ പരാമർശങ്ങൾ ചേർത്ത് ബ്ലോഗർ വീഡിയോ നിർമിച്ച പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്ത് വന്നത്.

ഇത്തരം കുറ്റകരമായ പരാമർശങ്ങളോ പ്രവർത്തനങ്ങളോ മന്ത്രാലയം ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുകയോ, സഹോദര രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതരത്തിൽ പ്രവർത്തിക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story