കാത്തിരിപ്പിന് വിരാമം; സഹ്ൽ ആപ്പ് ഇംഗ്ലീഷ് പതിപ്പ് ലോഞ്ച് ചെയ്തു
നേരത്തെ അറബിയിൽ മാത്രമാണ് ആപ്പ് ലഭ്യമായിരുന്നത്
കുവൈത്ത് സിറ്റി: സർക്കാർ സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്‌ഫോമായ സഹ് ൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് നിലവിൽ വന്നു. നേരത്തെ അറബിയിൽ മാത്രമാണ് ആപ്പ് ലഭ്യമായിരുന്നത്. അതുകൊണ്ട് തന്നെ അറബി അറിയാത്തവർക്ക് ഇതൊരു വെല്ലുവിളിയായിരുന്നു. ഇപ്പോൾ ആപ്പിൻ്റെ അറബി പതിപ്പിൽ കയറി ഭാഷ മാറ്റാനുള്ള ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി അറബയിലും ഇംഗ്ലീഷിലും ഇനി ആപ്പ് ഉപയോഗിക്കാനാവും.
ഇംഗ്ലീഷ് പതിപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതോടെ ആപ്പ് കൂടുതൽ ഉപയോക്തൃ സൗഹൃദവും ജനകീയവുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സിവിൽ ഐ.ഡി പുതുക്കൽ, പിഴ അടയ്ക്കൽ, റസിഡൻസി പെർമിറ്റുകൾ കൈകാര്യം ചെയ്യൽ തുടങ്ങിയ അവശ്യ സർക്കാർ സേവനങ്ങൾ പ്രവാസികൾക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ സാധിക്കും.
പൗരന്മാർക്കും പ്രവാസികൾക്കും ബിസിനസ്സുകൾക്കും ഒരുപോലെ സർക്കാർ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിൽ സുപ്രധാന പങ്കാണ് സഹ്ൽ ആപ്പ് വഹിക്കുന്നത്. ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളുടെ ഭാഗമായി ഗവൺമെന്റ് ആരംഭിച്ച സഹ്ൽ, വിപുലമായി പൊതു സേവനങ്ങളിലേക്കുള്ള പ്രവേശനം ലളിതമാക്കുകയും. അഡ്മിനിസ്‌ട്രേറ്റീവ് ജോലികൾ വേഗമേറിയതും കൂടുതൽ കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമാക്കുകയും ചെയ്യുന്നുണ്ട്.
Adjust Story Font
16