Quantcast

കുവൈത്തിലെ പകുതിയോളം പൗരന്മാരും അവിവാഹിതരെന്ന് കണക്കുകൾ

ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് 409,201 പേർ അവിവാഹിതരാണ്

MediaOne Logo

Web Desk

  • Published:

    24 Oct 2024 5:50 PM GMT

കുവൈത്തിലെ പകുതിയോളം പൗരന്മാരും അവിവാഹിതരെന്ന് കണക്കുകൾ
X

കുവൈത്ത് സിറ്റി: കുവൈത്തിൽ പകുതിയോളം പൗരന്മാരും അവിവാഹിതരെന്ന് കണക്കുകൾ. വിദ്യാഭ്യാസം, തൊഴിൽ, വിവാഹം തുടങ്ങിയ മേഖലകളിൽ സമഗ്രമായ സർക്കാർ പിന്തുണയുണ്ടായിരുന്നിട്ടും രാജ്യത്തെ പകുതിയോളം പൗരന്മാരും അവിവിഹാതരായി തുടരുകയാണ്. കണക്കുകൾ പ്രകാരം 409,201 അവിവാഹിതരായ കുവൈത്തികളാണുള്ളത്. ഇതിൽ 215,000 പുരുഷന്മാരും 19,4000 സ്ത്രീകളുമാണ്.

പൗരന്മാരിൽ പലരെയും വിവാഹം കഴിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്ന സാമൂഹിക വെല്ലുവിളി ഈ കണക്കുകൾ ഉയർത്തികാട്ടുന്നുണ്ട്. നേരത്തെയുള്ള വിവാഹങ്ങളെ സംബന്ധിച്ചുള്ള അപ്രതീക്ഷിത പ്രവണതയും ഡാറ്റ വെളിപ്പെടുത്തുന്നുണ്ട്. 15 നും 19 നും ഇടയിൽ പ്രായമുള്ള രണ്ടായിരത്തിലധികം കുവൈത്തികളാണ് വിവാഹിതരായത്. ഇതിൽ 1,984 സ്ത്രീകളും 104 പുരുഷന്മാരുമാണ്.

അതേസമയം വർദ്ധിച്ചു വരുന്ന വിവാഹമോചനനിരക്ക് കുവൈത്തിലെ ദാമ്പത്യസ്ഥിരതയെക്കുറിച്ചുള്ള അശങ്കകൾ ഉയർത്തുന്നുണ്ട്. നീതിന്യായ മന്ത്രാലയം കുവൈത്തികൾക്കിടയിൽ 38,786 വിവാഹമോചനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏറ്റവും ഉയർന്ന നിരക്ക് 35നും 39 നും ഇടയയിൽ പ്രായമുള്ള വ്യക്തികൾക്കിടയിലാണ്. വിവാഹത്തിന്റെ അദ്യ വർഷത്തിനുള്ളിൽ 800 ദമ്പതികളാണ് വേർപിരിഞ്ഞത്. 35,319 പൗരന്മാർക്കാണ് തങ്ങളുടെ ഇണകളെ നഷ്ടമായത്. ഇതിൽ 30,739 പേർ സ്ത്രീകളാണ്. പുരുഷമ്മാരെക്കാൾ ആറു മടങ്ങാണ് സ്ത്രീകളുടെ എണ്ണം.

TAGS :

Next Story