Quantcast

ഒമിക്രോൺ; കുവൈത്തിൽ പൊതുപരിപാടികൾക്ക് വിലക്ക്

നാളെ മുതൽ കുവൈത്തിലേക്ക് പ്രവേശിക്കണമെങ്കിൽ യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-01-03 17:03:01.0

Published:

3 Jan 2022 5:02 PM GMT

ഒമിക്രോൺ; കുവൈത്തിൽ പൊതുപരിപാടികൾക്ക് വിലക്ക്
X

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ അടഞ്ഞ സ്ഥലങ്ങളിലെ ഒത്തു ചേരലുകൾക്കും പൊതു പരിപാടികൾക്കും വിലക്കേർപ്പെടുത്തി. ജനുവരി 9 മുതൽ ഫെബ്രുവരി 28 വരെ ആണ് നിയന്ത്രണം. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.

നാളെ മുതൽ കുവൈത്തിലേക്ക് പ്രവേശിക്കണമെങ്കിൽ യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ സർട്ടിഫിക്കറ്റ് ആണ് യാത്രാ മാനദണ്ഡം. ഇതാണ് 72 മണിക്കൂർ ആക്കി ഉയർത്തിയത്. കോവിഡ് പ്രതിരോധത്തിനു മേൽനോട്ടം വഹിക്കുന്ന സുപ്രീം കൊറോണ എമർജൻസി കമ്മിറ്റിയുടെ ശിപാർശയിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ജിസിസി രാജ്യങ്ങളിലും പ്രാദേശികമായും ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതായും ഒത്തു ചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും സുപ്രീം കമ്മിറ്റി ചെയർമാൻ ഡോ ഖാലിദ് അൽ ജാറല്ല ആവശ്യപ്പെട്ടിരുന്നു.

അതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ ഇന്നും വലിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് 982 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആക്റ്റീവ് കോവിഡ് കേസുകൾ 4773 ആയി. 171 പേർക്ക് ഇന്ന് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

TAGS :

Next Story