Quantcast

ഒമിക്രോൺ: കുവൈത്ത് ആരോഗ്യമന്ത്രാലയം അതീവജാഗ്രതയിൽ

അതേസമയം വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചാൽ നേരത്തെ ഉണ്ടായിരുന്ന റെഡ്ലിസ്റ്റ് സംവിധാനം പുനഃസഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കുവൈത്ത് കടക്കുമെന്നാണ് സൂചന .

MediaOne Logo

Web Desk

  • Published:

    27 Nov 2021 4:37 PM GMT

ഒമിക്രോൺ: കുവൈത്ത് ആരോഗ്യമന്ത്രാലയം അതീവജാഗ്രതയിൽ
X

വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം അതീവജാഗ്രതയിൽ. പുതിയ വകഭേദം റിപ്പോർട്ട്‌ ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ രാജ്യത്തേക്ക്‌ പ്രവേശന വിലക്ക്‌ ഏർപ്പെടുത്താൻ ശിപാർശ ചെയ്തു.

സുപ്രീംകൊറോണ എമർജൻസി കമ്മിറ്റി യോഗമാണ് മന്ത്രിസഭക്ക് ശിപാർശ സമർപ്പിച്ചത്. കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം രാജ്യത്തെത്തുന്നത് തടയുക എന്നതിനാണ് അധികൃതർ പ്രഥമ പരിഗണന നൽകുന്നത്. രാജ്യത്തെത്തുന്നവർക്ക് പിസിആർ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വ്യോമയാന വകുപ്പ് കർശനമാക്കിയിട്ടുണ്ട്. പുതിയ വകഭേദം റിപ്പോർട്ട ചെയ്ത രാജ്യങ്ങളിലേക്ക് കുവൈത്തിൽ നിന്ന് നേരിട്ട് വിമാന സർവീസില്ല. തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ എത്യോപ്യയിലേക്ക് മാത്രമാണ് കുവൈത്തിൽനിന്ന് നേരിട്ട് വിമാനം ഉള്ളത്.

അതേസമയം വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചാൽ നേരത്തെ ഉണ്ടായിരുന്ന റെഡ്ലിസ്റ്റ് സംവിധാനം പുനഃസഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കുവൈത്ത് കടക്കുമെന്നാണ് സൂചന. അതത് സമയത്തെ കോവിഡ് വ്യാപനം പരിഗണിച്ച് ചില രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ പെടുത്തുകയായിരുന്നു ചെയ്തിരുന്നത്. കോവിഡ് വ്യാപനം അവലോകനം ചെയ്ത് ഇടക്കിടെ പട്ടികയിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു .രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് റെഡ്‌ലിസ്റ്റ് സംവിധാനം ഒഴിവാക്കിയത്. പുതിയ സാഹചര്യത്തെ കുവൈത്ത് ഗൗരവത്തിൽ നിരീക്ഷിച്ച് വരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ അറിയിച്ചു .

TAGS :

Next Story