സമൂഹമാധ്യങ്ങൾ വഴിയുള്ള തട്ടിപ്പ് ശ്രമങ്ങൾക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി കുവൈത്ത്
വ്യക്തിഗത തിരിച്ചറിയൽ നമ്പർ യാതൊരു കാരണവശാലും പങ്കുവെക്കരുതെന്ന് അധികൃതർ അറിയിച്ചു
കുവൈത്ത് സിറ്റി: വാട്സ്ആപ്പ്, ഇമെയിലുകൾ, വെബ്സൈറ്റുകൾ എന്നിവയിലൂടെ വർദ്ധിച്ചുവരുന്ന തട്ടിപ്പുകളെ തുടർന്ന് വാണിജ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ, വ്യാജ കമ്പനികൾ, സംശയാസ്പദമായ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വലവിരിക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി കേസുകളാണ് രാജ്യത്ത് ദിവസവും രജിസ്റ്റർ ചെയ്യുന്നത്.
വ്യക്തിഗത തിരിച്ചറിയൽ നമ്പർ യാതൊരു കാരണവശാലും പങ്കുവെക്കരുത്. സംശയാസ്പദമായ മെയിലുകളിലോ ലിങ്കുകളിലോ ഒരു കാരണവശാലും ക്ലിക്ക് ചെയ്യാൻ പാടില്ല. ഡെബിറ്റ്, ക്രെഡിറ്റ് തുടങ്ങിയ കാർഡുകളുടെ പിൻ നമ്പറുകൾ പോലുള്ള രഹസ്യ വിവരങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിക്കരുത്. ഇടപാടുകൾ പൂർത്തിയായ ഉടൻ തന്നെ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ലോഗ് ഔട്ട് ചെയ്യണം.
ഇത്തരം കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നു പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ഉണർത്തി. അജ്ഞാതരായവർക്ക് വാചക സന്ദേശങ്ങളിലൂടെയോ വാട്സ്ആപ്പ് വഴിയോ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ പങ്കിടുന്നത് ഒഴിവാക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.
Adjust Story Font
16