ഒപെക് രാജ്യങ്ങളുടെ കൗൺസിൽ യോഗം കുവൈത്തിൽ നടന്നു
12ാമത് അറബ് എനർജി കോൺഫറൻസിന്റെ ഒരുക്കങ്ങളും ചർച്ച ചെയ്തു
അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ (ഒപെക്) 110ാമത് കൗൺസിൽ യോഗം ഇന്നലെ കുവൈത്തിൽ നടന്നു.
എണ്ണ ഉൽപ്പാദനം നടത്തുന്ന അന്തർദേശീയ സംഘടനകളോടൊപ്പം ഒപെക് പ്രവർത്തനം വികസിപ്പിക്കേണ്ടത് പ്രധാനമാണെന്ന് സെക്രട്ടറി ജനറൽ ജമാൽ അൽ ലോഗ്നായി പറഞ്ഞു. സംഘടന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതും പുനക്രമീകരിക്കുന്നതും അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.
ഡിസംബർ 11, 12 തീയതികളിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന 12ാമത് അറബ് എനർജി കോൺഫറൻസിന്റെ ഒരുക്കങ്ങളും യോഗം ചർച്ച ചെയ്തു.
Next Story
Adjust Story Font
16