Quantcast

നോർക്ക ക്ഷേമ പദ്ധതികളെ സംബന്ധിച്ച വിശദീകരണ പരിപാടികൾ സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    1 March 2023 3:49 AM

NORKA Welfare scheme
X

കേരള സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കിവരുന്ന ക്ഷേമ പദ്ധതികളേയും നോർക്ക നടത്തിവരുന്ന സേവന പ്രവർത്തനങ്ങളേയും കുവൈത്ത് മലയാളികൾക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കല കുവൈത്ത് വിശദീകരണ പരിപാടികൾ സംഘടിപ്പിച്ചു. നാല് മേഖല കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് വിശദീകരണ പരിപാടികൾ സംഘടിപ്പിച്ചത്.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെട്ട പരിപാടികളിൽ ലോക കേരളസഭാംഗം ആർ. നാഗനാഥൻ നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ശൈമേഷ് കെ.കെ, അജ്‌നാസ് മുഹമ്മദ്, ബിജോയ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

TAGS :

Next Story