ഫലസതീൻ-ഇസ്രായേൽ സംഘർഷം: കുവൈത്ത്-ഇറാൻ വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ഗസ്സ മുനമ്പിലെയും സമകാലിക സംഭവങ്ങൾ ഇരുവരും ചർച്ച ചെയ്തു
ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത്-ഇറാൻ വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി. വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹിനെ ഇറാനിയൻ സഹമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ ടെലിഫോണിൽ വിളിക്കുകയായിരുന്നു.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ഗസ്സ മുനമ്പിലെയും സമകാലിക സംഭവങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഗസ്സയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരസ്പര സഹകരണവും ചർച്ചയിൽ ഉൾപെട്ടതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Next Story
Adjust Story Font
16