പൊതുമേഖലയിലെ ജോലികള്‍ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് സ്പീക്കര്‍
പൊതുമേഖലയിലെ ജോലി അവസരങ്ങള്‍ കുവൈത്തി പൗരന്മാർക്കായി മാത്രമായി പരിമിതപ്പെടുത്തണമെന്ന് പാര്‍ലിമെന്റ് സ്പീക്കര്‍ അഹമ്മദ് അൽ-സദൂൺ. ഇത് സംബന്ധമായ നിര്‍ദ്ദേശം അദ്ദേഹം ദേശീയ അസംബ്ലിയില്‍ സമര്‍പ്പിച്ചു.
യോഗ്യതയുള്ള കുവൈത്തികളെ ലഭിച്ചില്ലെങ്കില്‍ മാത്രമേ പകരം പ്രവാസി തൊഴിലാളികളെ പരിഗണിക്കാവൂ. അതോടപ്പം സമാനമായ ജോലികൾ ചെയ്യുന്ന സ്വദേശി തൊഴിലാളികളുടെ ശമ്പളത്തേക്കാൾ ഉയർന്ന ശമ്പളം ഇവര്‍ക്ക് നല്‍കരുതെന്നും അൽ-സദൂൺ നിര്‍ദ്ദേശിച്ചു.
രാജ്യത്തിന്റെ പുരോഗതിക്കും സാമ്പത്തിക അഭിവൃദ്ധിക്കും സ്വദേശിവൽക്കരണം ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും , പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിയുമെന്ന് അൽ-സദൂൺ പറഞ്ഞു.
Next Story
Adjust Story Font
16