Quantcast

പാസ്‌പോർട്ട് സേവനം ഇന്ന് മുതൽ തിങ്കളാഴ്ച വരെ തടസ്സപ്പെടും: കുവൈത്ത് ഇന്ത്യൻ എംബസി

കോൺസുലാർ, വിസ സേവനങ്ങൾ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ ലഭ്യമാകുമെന്ന് എംബസി

MediaOne Logo

Web Desk

  • Published:

    20 Sep 2024 9:00 AM GMT

Passport service will be disrupted from today till Monday evening: Kuwait Indian Embassy
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള പാസ്‌പോർട്ട് സേവനങ്ങൾ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ തടസ്സപ്പെടുമെന്ന് അധികൃതർ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചര മുതൽ തിങ്കളാഴ്ച രാവിലെ മൂന്നര വരെയാണ് മുടക്കം. പാസ്പോർട്ട് സേവാപോർട്ടലിൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് തടസ്സം. ഈ കാലയളവിൽ കുവൈത്തിലെ എംബസിയിലും ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും തത്കാൽ, പി.സി.സി ഉൾപ്പെടെയുള്ള പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകില്ല.

അതേസമയം കോൺസുലാർ, വിസ സേവനങ്ങൾ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ ലഭ്യമാകുമെന്ന് എംബസി അറിയിച്ചു.

TAGS :

Next Story