Quantcast

താമസ നിയമലംഘകർക്ക് ശിക്ഷ കടുക്കും; പുതിയ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം

കുവൈത്ത് അമീർ അംഗീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ

MediaOne Logo

Web Desk

  • Published:

    13 Nov 2024 12:49 PM GMT

താമസ നിയമലംഘകർക്ക് ശിക്ഷ കടുക്കും; പുതിയ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം
X

കുവൈത്ത് സിറ്റി 60 വർഷം പഴക്കമുള്ള നിലവിലെ നിയമത്തിൽ നിന്ന് നിരവധി മാറ്റങ്ങളുമായി കുവൈത്ത് മന്ത്രിസഭ പുതിയ കരട് റസിഡൻസി നിയമത്തിന് അംഗീകാരം നൽകി. നിയമം ലംഘിക്കുന്നവർക്ക് കർശന ശിക്ഷകൾ ഏർപ്പെടുത്തുന്നതിനൊപ്പം അനധികൃത പ്രവാസികൾക്ക് അഭയം നൽകുന്നതും പുതിയ നിയമത്തിൽ നിരോധിച്ചിരിക്കുന്നു.

പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം ലഭിച്ചത്. കുവൈത്ത് അമീർ അംഗീകരിച്ചതിനുശേഷം നിയമം പ്രാബല്യത്തിൽ വരും. വിസ കച്ചവട നിരോധനം, വിദേശികളെ നാടുകടത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ, താമസ നിയമ ലംഘകർക്ക് എതിരെയുള്ള ശിക്ഷകൾ എന്നിവയാണ് കരട് നിർദ്ദേശത്തിലുള്ളത്.

പ്രവാസികളുടെ പ്രവേശനം, അധികാരികളെ അറിയിക്കൽ, റസിഡൻസി വ്യാപാരം, അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, നിയമലംഘകർക്കുള്ള പിഴകൾ എന്നിവ സംബന്ധിച്ച നിയമങ്ങൾ നിയന്ത്രിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന ഏഴ് അധ്യായങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ നിയമമെന്ന് കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. കുവൈത്ത് ദേശീയ ഗാർഡിന്റെ തലവനായി ശൈഖ് മുബാറക് ഹോമൂദ് അൽ ജാബർ അസ്സബാഹിനെ നിയമിക്കുന്നതിനുള്ള കരടു ഉത്തരവും മന്ത്രിസഭ അംഗീകരിച്ചു. കൂടാതെ, കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സൗദ് അൽ-ദബ്ബൂസ് ചൊവ്വാഴ്ച സമർപ്പിച്ച രാജി മുനിസിപ്പാലിറ്റി കാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ-മിഷാരി സ്വീകരിക്കുകയും ചെയ്തു.

TAGS :

Next Story