Quantcast

കുവൈത്തില്‍ പാർട്ട് ടൈം ജോലി ചെയ്യുവാന്‍ അനുമതി

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കാണ് അനുമതി

MediaOne Logo

Web Desk

  • Updated:

    2023-12-29 19:17:46.0

Published:

29 Dec 2023 5:31 PM GMT

കുവൈത്തില്‍ പാർട്ട് ടൈം ജോലി ചെയ്യുവാന്‍ അനുമതി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കു പാർട്ട് ടൈം ജോലി ചെയ്യുവാന്‍ അനുമതി.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.

നിയമം വരുന്നതോടെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് യഥാർത്ഥ സ്പോൺസർമാരല്ലാത്ത തൊഴിലുടമകൾക്കൊപ്പം പാർട്ട് ടൈം ജോലികളിൽ ഏർപ്പെടാനാകും.നടപടിക്രമങ്ങളുടെ ചട്ടങ്ങൾ തയാറാക്കുന്നതിന് ആഭ്യന്തര മന്ത്രി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് നിർദേശം നൽകി.

ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്നും റിമോട്ട് വര്‍ക്ക്‌ ചെയ്യുവാനും അനുമതി നല്‍കിയിട്ടുണ്ട്.ജനുവരി ആദ്യം മുതൽ നിയമം പ്രാബല്യത്തിൽ വരും.തൊഴിലാളികൾ മറ്റൊരു കമ്പനിയിൽ പാർട്ട് ടൈം ജോലി തേടുന്നതിന് തൊഴിലുടമയിൽ നിന്ന് അനുമതി വാങ്ങണം.പാർട്ട് ടൈം ജോലി ഒരു ദിവസം പരമാവധി നാല് മണിക്കൂർ ആയിരിക്കണമെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു.എന്നാൽ കരാർ മേഖലയെ പുതിയ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി.വിദേശത്ത് നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം നിലവിൽ രാജ്യത്തുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്താൻ കമ്പനികളെ അനുവദിക്കുന്നതാണ് തീരുമാനം.

TAGS :

Next Story