നെറ്റ്ഫ്ലിക്സിന് വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി കുവൈത്ത് അഡ്മിനിസ്ട്രേറ്റിവ് കോടതിയിൽ ഹരജി
നെറ്ഫ്ലിക്സിൽ അടുത്തിടെ പ്രദർശനത്തിനെത്തിയ ഒരു അറബ് സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നതായി ഹരജിക്കാരൻ ചൂണ്ടിക്കാട്ടി
വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‍ഫോമായ നെറ്റ്ഫ്ലിക്സിന് വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി കുവൈത്ത് അഡ്മിനിസ്ട്രേറ്റിവ് കോടതിയിൽ ഹരജി. യുവാക്കളെയും കൗമാരക്കാരെയും ആകർഷിക്കുന്ന നെറ്റ്ഫ്ലിക്സിലെ വീഡിയോകൾ പലതും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കാന്‍ കാരണമാകുന്നതാണെന്ന് ഹരജിക്കാരനായ അഭിഭാഷകൻ അബ്ദുൽ അസീസ് അൽ സുബൈ ആരോപിച്ചു .
നെറ്റ്ഫ്ലിക്സിൽ അടുത്തിടെ പ്രദർശനത്തിനെത്തിയ ഒരു അറബ് സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നതായും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ മന്ത്രാലങ്ങൾ, കമ്മ്യൂണിക്കേഷൻ ആൻഡ് ഐടി റെഗുലേറ്ററി അതോറിറ്റി എന്നിവയെ എതിർകക്ഷികളാക്കികൊണ്ട് സമർപ്പിക്കപ്പെട്ട ഹരജിയിൽ കോടതി മെയ് 25 ന് വാദം കേൾക്കും.
Next Story
Adjust Story Font
16