Quantcast

കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിനു വിലക്കുമായി ഫിലിപ്പൈൻസ്

2018 മേയിലാണ് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റിന് ഇരു രാജ്യങ്ങളും പുതിയ കരാറിൽ ഒപ്പിട്ടത്

MediaOne Logo

Web Desk

  • Updated:

    2023-02-08 16:42:22.0

Published:

8 Feb 2023 4:39 PM GMT

Kuwait, Philippines, domestic workers, കുവൈത്ത്, ഫിലിപ്പൈന്‍സ്
X

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിനു വിലക്കുമായി ഫിലിപ്പൈൻസ്. കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് താല്‍ക്കാലികമായി വിലക്കിയതായി ഫിലിപ്പൈൻ കുടിയേറ്റ തൊഴിൽ മന്ത്രി സൂസൻ ഒപ്ലെ പ്രഖ്യാപിച്ചു. കുവൈത്ത് സര്‍ക്കാരുമായി ഫിലിപ്പിനോ തൊഴിലാളികളുടെ സംരക്ഷണത്തിന് കൂടുതൽ ഉറപ്പ് നൽകാവാനുള്ള ഉഭയകക്ഷി ചർച്ചകൾ നടന്നുവരികയാണെന്നും കരാര്‍ നിലവില്‍ വരുന്നത് വരെ കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് നിർത്താൻ തീരുമാനിച്ചതായും ഫിലിപ്പൈൻ അധികൃതര്‍ അറിയിച്ചു.

അതേസമയം നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്ന അവധിക്ക് നാട്ടിലുള്ള ഗാര്‍ഹിക തൊഴിലാളികൾക്ക് അതേ തൊഴിലുടമയുടെ കീഴിലേക്ക് വരുന്നതിനും തടസ്സമില്ല. തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് സ്പോൺസറുടെ 16 കാരനായ കുവൈത്തി ബാലൻ അറസ്റ്റിലായിരുന്നു. ഇതേ തുടർന്ന് ഫിലിപ്പീൻസിൽ നിന്നും കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിവെക്കുവാൻ ഫിലിപ്പീൻസ് കോൺഗ്രസിൽ അംഗങ്ങൾ ആവശ്യം ഉന്നയിച്ചിരുന്നു. സംഭവത്തിൽ കുവൈത്ത് വിദേശ കാര്യ മന്ത്രി ഷെയ്ഖ് സാലിം അബ്ദുള്ള ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 2018 മേയിലാണ് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റിന് ഇരു രാജ്യങ്ങളും പുതിയ കരാറിൽ ഒപ്പിട്ടത്.

TAGS :

Next Story