Quantcast

കുവൈത്തിൽനിന്ന് ഇറാഖിലേക്കുള്ള സ്വകാര്യ വാഹനങ്ങൾക്ക് ഇനി ഡെപോസിറ്റ് തുക അടക്കാതെ അതിർത്തി കടക്കാം

MediaOne Logo

Web Desk

  • Published:

    10 Aug 2022 6:15 AM GMT

കുവൈത്തിൽനിന്ന് ഇറാഖിലേക്കുള്ള സ്വകാര്യ വാഹനങ്ങൾക്ക്   ഇനി ഡെപോസിറ്റ് തുക അടക്കാതെ അതിർത്തി കടക്കാം
X

കുവൈത്തിൽനിന്ന് ഇറാഖിലേക്ക് വാഹനമോടിച്ചുപോകുന്നവർക്ക് ഇനി ഡെപോസിറ്റ് തുക അടക്കാതെ തന്നെ അതിർത്തികടക്കാം. വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കുമുള്ള അന്താരഷ്ട്ര കസ്റ്റംസ് ബുക്കിന് ഇറാഖ് അംഗീകാരം നൽകിയതായി കുവൈത്തിലെ ഇറാഖി എംബസിയാണ് അറിയിച്ചത്. നേരത്തെ കുവൈത്തിൽനിന്ന് സ്വകാര്യ വാഹനങ്ങളിൽ ഇറാഖിലേക്ക് കടക്കണമെങ്കിൽ വാഹനത്തിന്റെ മൂല്യത്തിന്റെ 10% അതിർത്തിയിൽ ഡെപ്പോസിറ്റായി കെട്ടിവെക്കണമായിരുന്നു.

സ്വകാര്യ വാഹനങ്ങളിൽ ഇറാഖ് അതിർത്തിക്കുള്ളിൽ പ്രവേശിക്കാനോ ഇറാഖ് വഴി തുർക്കി, ജോർദാൻ, ഇറാൻ തുടങ്ങിയ മറ്റു രാജ്യങ്ങളിലേക്ക് കടക്കാനോ ആഗ്രഹിക്കുന്നവർക്ക് പുതിയ തീരുമാനം സൗകര്യമാകും. നേരത്തെ ഈ രീതിയിൽ യാത്ര അനുവദിച്ചിരുന്നെങ്കിലും ഇടക്കാലത്ത് ഡെപോസിറ്റ് നിർബന്ധമാക്കുകയായിരുന്നു.

TAGS :

Next Story